റോഡപകടം: ബോധവൽക്കരണത്തിന് ഊന്നൽ നൽക്കും : ഡോ.കെ എം അബ്ദു

google news
sss

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട ട്രാഫിക് പരിഷ്കാരങ്ങൾ, പശ്ചാത്തല സംവിധാനത്തോടുകൂടി ഘട്ടം ഘട്ടമായി  നടക്കുപ്പാക്കുക വഴി ഈ മേഖലയിലെ തൊഴിലവസരങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കാനാകുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം അബ്ദു അഭിപ്രായപ്പെട്ടു. തൊഴിൽ സാധ്യതകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഡ്രൈവിംഗ് മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി നല്ല നിലവാരമുള്ള തരത്തിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ഗുണകരമാകുമെന്നദ്ദേഹം പറഞ്ഞു.

സ്കൂൾ തുറക്കുന്നതോടുകൂടി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലുമുള്ള സ്കൂൾ, കോളേജുകൾ, പ്രധാന ബസ്റ്റാൻ്റുകൾ, അപകട മേഖലകൾ കേന്ദ്രീകരിച്ചുള്ള ട്രാഫിക് ബോധവൽക്കരണവും ലഹരി വിരുദ്ധ ക്യാമ്പയിനുകളും സംഘടിപ്പിക്കും. ഇതിനായി പോലീസ്, മോട്ടോർ വാഹന , എക്സൈസ്,കുടുംബശ്രീ,ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പ്രത്യേകം ഡിജിറ്റൽ സംവിധാന വാഹനങ്ങളെയും ഉപയോഗപ്പെടുത്തും.

റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മലപ്പുറം ജില്ലാ കൺവെൻഷൻ കോട്ടക്കുന്ന് വിജീഷ് അസോസിയേറ്റ്സ്  ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എ കെ ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മാസ് ഡയറക്ടർ കെ ഷംസീർ ബാബു,  നൗഷാദ് മാമ്പ്ര, ജുബീന സാദത്ത്,വിജയൻ കൊളത്തായി, ടി ശബ്ന,  പി ചന്ദ്രശേഖരൻ, ബിജി തോമസ്, തണൽ അബൂബക്കർ,എൻ ശ്രീകൃഷ്ണകുമാർ, എ റഹ്മത്തുള്ള, സാബിറ ചേളാരി, അരുൺ വാരിയത്ത്, ആർ സാവിത്രി ടീച്ചർ, ടിഎ മനാഫ്, പി കെ. കുട്ടി, ഏകെ ഹംസ,സി.ജമീല, ഏകെ. കുഞ്ഞു മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ഹനീഫ അടിപ്പാട്ട് സ്വാഗതവും, എൻടി മൈമൂന നന്ദിയും പറഞ്ഞു.

Tags