രാജീവ് ഗാന്ധി സെൻ്റർ വാർഷികവും അവാർഡ് ദാനവും മാർച്ച് 9ന്

google news
sss

മലപ്പുറം: മലപ്പുറം രാജീവ് ഗാന്ധി സെൻ്ററിൻ്റെ വാർഷികവും അവാർഡ് ദാനവും മാർച്ച് 9ന് നടത്താൻ വർക്കിംഗ് പ്രസിഡൻ്റ് സമദ് മങ്കടയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.

പ്രസിഡൻ്റ് ഇ. മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു.വി.മധുസൂദനൻ,പി.സി വേലായുധൻ കുട്ടി,കെ.വി ഇസ്ഹാഖ്,കെ.എം ഗിരിജ,പി.കെ നൗഫൽ ബാബു,ആതിര,എൻ.വി മുഹമ്മദ് അലി,ജിജി മോഹൻ,വി.ടി.നന്ദകുമാർ എന്നിവർ സംസാരിച്ചു.

Tags