മലപ്പുറത്തെ റയിൽവെ ടിക്കറ്റ് കൗണ്ടർ എല്ലാ ദിവസവും പ്രവർത്തിക്കും

sss

മലപ്പുറം : നഗരസഭാ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റയിൽവേ ടിക്കറ്റ് കൗണ്ടർ സേവനം ആഴ്ച്ചയിൽ മൂന്ന് ദിവസം എന്നതിൽ നിന്ന് തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിലായി പ്രവർത്തനം പുനരാരംഭിച്ചു. നേരത്തെ ഞായർ ഒഴികെ ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് വിവിധ കാരണം പറഞ്ഞ് ആഴ്ച്ചയിൽ മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയിരുന്നത്. ഇതിനിടെ ഓഫിസ് പാടെ നിർത്തലാക്കാനുമുള്ള നീക്കവുമുണ്ടായി.

ദിനേന നൂറ് കണക്കിന് ആളുകളാണ് ട്രെയിൻ യാത്രക്കായി ടിക്കറ്റ് എടുക്കുന്നതിനും തത്കാൽ റിസർവേഷൻ പോലുള്ള സേവനങ്ങൾക്കുമായി ജില്ലാ ആസ്ഥാനത്തെ ഈ ഓഫീസിനെ ആശ്രയിച്ചിരുന്നത്. നിലവിലെ ജീവനക്കാരൻ വിരമിച്ചതോടെ പകരം ജീവനക്കാരനെ നിയമിക്കുന്നതിലടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലെ സർക്കാർ അനാസ്ഥയാണ്  ദിവസവുമുള്ള സേവനം നിലക്കാൻ കാരണമായത്. റയിൽവേ ടിക്കറ്റ് കൗണ്ടറിനെ ആശ്രയിച്ചവർക്ക് അതോടെ പ്രയാസം നേരിടേണ്ടി വന്നു. പ്രവർത്തനം പൂർവ്വ സ്ഥിതി യിലാവാൻ സൗകര്യങ്ങളും ജീവനക്കാരനെയും നൽകാമെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ജില്ലാ കളക്ടറെ നേരിൽ കണ്ട് അറിയിച്ചിട്ടും വരുമാനത്തിലും മുന്നിലുള്ള ടിക്കറ്റ് കൗണ്ടർ   മറ്റ് കേന്ദ്ര സംസ്ഥാന പ്രധാന സ്ഥാപനങ്ങൾ ജില്ലയിൽ നിന്നും പറിച്ച് നട്ടത് പോലുള്ള നീക്കം ജില്ലാ ആസ്ഥാനത്തെ ഈ ഓഫീസിൻ്റെ കാര്യത്തിലും നടക്കുന്നതായി ആശങ്കയുഴർന്നിരുന്നു.

ഈ വിഷയങ്ങൾ ഉയർത്തി കാട്ടി ഓഫീസ് പ്രവർത്തനം നിർത്തലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും മൂന്ന് ദിവസമായി ചുരുക്കിയത് എല്ലാ ദിവസവും സേവനം ലഭ്യമാകണമെന്നാവശ്യപ്പെട്ടും മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടറിന് മുമ്പിലേക്ക് സമരം നടത്തുകയും ഒപ്പ് ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് എം.പി. , എം.എൽ.എ , മലപ്പുറം നഗരസഭ ചെയർമാൻ എന്നിവരുടെ ശ്രദ്ധയിൽപെടുത്തുകയും ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു. വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്  ജില്ലാ കളക്ടറെ വീണ്ടും യൂത്ത് ലീഗ് സംഘം കാണുകയും റെയില്‍വെ അധികൃതരെ ബന്ധപ്പെടാമെന്നറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം പാലക്കാട് റയിൽവേ സോണൽ ഓഫീസറെ ഒലവക്കോട് ഓഫീസില്‍ സന്ദര്‍ശിച്ച്  വിഷയം ധരിപ്പിക്കുകയും നിവേദനം നല്‍കുകയും അനുകൂല ഉറപ്പ് വാങ്ങിക്കുകയും ചെയ്തിരുന്നു. സമരത്തിൻ്റെയും ഇടപെടലിൻ്റെയും ഭാഗമായി ടിക്കറ്റ് കൗണ്ടർ സേവനം ഈ മാസം തൊട്ട് എല്ലാ ദിവസവുമാക്കി പ്രവര്‍ത്തനം ആറംഭച്ചിട്ടുണ്ട്. ഓഫീസ് പ്രവത്തന സജ്ജമായതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയവർക്കും ജീവനക്കാർക്കും മധരും നൽകി. പ്രസിഡണ്ട് എ.പി. ഷരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറര്‍ കെ.പി. സവാദ് മാസ്റ്റർ, ഭാരവാഹികളായ സമീർ കപ്പൂർ, ബാസിഹ് മോങ്ങം , ഷമീർ ബാബു മൊറയൂർ, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, ടി.പി. യൂനുസ്, സിദ്ദീഖലി പിച്ചൻ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ബാസ് വടക്കൻ, റഷീദ് ബംഗാാളത്ത് മധുര വിതരണത്തിന് നേതൃത്വം നൽകി.
 

Tags