രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടി: യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

google news
saf

മലപ്പുറം :യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ഡിസിസി ഓഫീസിൽ നിന്നും പെരിന്തൽമണ്ണ റോഡ് വഴി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.ഉദ്ഘാടന പ്രസംഗത്തിനു ശേഷം പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു.തുടർന്ന് നാഷണൽ ഹൈവേ ഉപരോധിച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ള 15 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സംസ്ഥാന ഭാരവാഹികളായ ഉമ്മറലി കരേക്കാട്,അനീഷ് കരുളായ്,ആസാദ് തമ്പാനങ്ങാടി,സഫീർജാൻ പാണ്ടിക്കാട്,ഷാനിദ് എ.കെ,ഷിമിൽ അരീക്കോട്,നാസിൽ പൂവിൽ,ഷിബിൽ ലാൽ,മുൻ ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി,ജില്ലാ ഭാരവാഹികളായ നിധീഷ് പള്ളിക്കൽ,നിസാം കരുവാരക്കുണ്ട്,ഷിജിമോൾ,പ്രജിത് വേങ്ങര,വിശ്വൻ പെരിന്തൽമണ്ണ,ലിജേഷ് ഇ.ആർ,റാഷിദ് പൂക്കോട്ടൂർ,ഹകീം പേരുമുക്ക്,ലന ബർജ,ആഷിഫ് ടി.എം.എസ്,അഫീഫ അമരമ്പലം,റിയാസ് എം.ടി,അർജുൻ നിലമ്പൂർ,രാഹുൽ ജി നാഥ്,റമീസ് കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Tags