പി എഫ് പെന്‍ഷന്‍കാര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ssss

മലപ്പുറം : വളരെ കാലത്തെ ഇ പി എഫ് പെന്‍ഷന്‍കാരുടെ മിതവും ന്യായവുമായ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി  സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ നിരന്തരമായ സമരത്തിലാണ് പി എഫ് പെന്‍ഷന്‍കാര്‍. രാജ്യത്ത് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ വാര്‍ദ്ധക്യത്തിന്റെ ജീവിത പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിന്ന് 1000 രൂപ പോലും തികച്ച് നല്‍കാത്ത പങ്കാളിത്ത പെന്‍ഷന്‍ വ്യവസ്ഥ മാറ്റുന്നതിന്ന് മിനിമം പെന്‍ഷന്‍ 9000 രൂപയെങ്കിലും പ്രതിമാസം ലഭിക്കണം. മുഴുവന്‍ സര്‍വ്വീസ് കാലാവധിയും പെന്‍ഷന്  പരിഗണിക്കുക,

പെന്‍ഷന്‍ പൊതു മാനദന്ധപ്രകാരം ക്ഷാമബത്ത അനുവദിക്കുക കാലോചിതമായി പെന്‍ഷന്‍ പരിഷ്‌ക്കരിക്കുക ,സൗജ്യന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, സുപ്രീം കോടതി വിധി നടപ്പിലാക്കുക ഇ പി എഫ് ഒ യുടേയും കേന്ദ്ര സര്‍ക്കാറിന്റേയും കള്ളകളി അവസാനിപ്പിക്കുക , സീനിയര്‍ സിറ്റിസന്‍ ട്രെയിന്‍ യാത്രാസൗകര്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വര്‍ഷങ്ങാളായി തുടര്‍ച്ചയായി സമരങ്ങള്‍ നടത്തി കൊണ്ടിരിക്കയാണ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ , ജനപ്രതിനിധികള്‍ പാര്‍ലിമെന്റിനകത്തും പുറത്തും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി പാര്‍ലിമെന്റ് നിയോഗിച്ച കമ്മിറ്റി നിര്‍ദേശിച്ച ശുപാര്‍ശ പോലും കേന്ദ ഗവണ്‍മെന്റ് അവഗണിച്ചു.

ഈ സര്‍ക്കാറിന്റെ അവസാന പാര്‍ലിമെന്റ് സമ്മേളനത്തില്‍ അധികാരികളെ ഓര്‍മ്മപ്പെടുത്തുന്നതിന് ജനുവരി 31 മുതല്‍ ഫെബ്രവരി 9 വരെ രാജ്യത്തെ എല്ലാ പിഎഫ് റീജണല്‍ ഓഫീസുകള്‍ക്ക് മുമ്പിലും ധര്‍ണ നടത്താന്‍ പി എഫ് പി എ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം കോഴികോട് പി എഫ് ഓഫീസിനു മുമ്പില്‍ പാലക്കാട്. മലപ്പുറം ജില്ലയിലെ പി എഫ് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് കെ രാമദാസ് അധ്യക്ഷത വഹിച്ചു.  ഐ എന്‍ ടി യു സി അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം എം പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ടി പി ഉണ്ണിക്കുട്ടി, പിഫ് പി എ സംസ്ഥാന പ്രസിഡന്റ് പ്രഭാകരന്‍ , സംസ്ഥാന ട്രഷറര്‍ രാമകൃഷ്ണന്‍ പാലക്കാട്, വി.മോനന്‍ പിള്ള മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags