ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

google news
dddd

മലപ്പുറം : കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി ഏകീകൃത പൊതുജനാരോഗ്യ നിയമം 2023 എന്ന വിഷയത്തില്‍ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍  സംസ്ഥാന വൈസ് പ്രസിഡന്റ് ലൈജു ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി വി പ്രമോജ് അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറര്‍ സി എച്ച് ഹബീബ് റഹ്മാന്‍ , സതീഷ് അയ്യാപ്പില്‍ , അജു പി നായര്‍, യു മുഹമ്മദ് റഊഫ്, പി പ്രവീണ്‍, കെ ടി വിനോദ്, ടി വി ഹസീന, ടി എസ് സിനിമോള്‍ എന്നിവര്‍ സംസാരിച്ചു. പി വി പ്രസാദ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഏകീകത പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് പരിശീലനം നല്‍കുന്നതിന്റെ  ഭാഗമായിട്ടാണ് ജില്ലാ കമ്മിറ്റി ഏകദിന പരിശീലന ക്യാമ്പ് നടത്തിയത്.

Tags