നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

google news
fdj

മലപ്പുറം :  നിറമരുതൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (എൻ.ഡബ്ല്യു.ഡി.പി.ആർ.എ) എസ് ബീന പദ്ധതി വിശദീകരിച്ചു. 


തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. നിറമരുതൂർ പഞ്ചായത്തിലെ കാർഷിക മേഖലയുടെ നെടുംതൂണായ കേരകൃഷിയുടെ പുനരുദ്ധാരണത്തിനും അഭിവൃദ്ധിക്കും സഹായകരമാകും കേരാഗ്രാമം പദ്ധതി.

ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി സൈതലവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ.എം ഇക്ബാൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രേമ, പി. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കേരഗ്രാമം പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഇടവിള കിറ്റിന്റെ ടോക്കൺ വിതരണവും, സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രോപക രണങ്ങൾ ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ (SMAM) ക്യാമ്പയിനും, PM KISAN - ആധാർ സീഡിംഗ് ക്യാമ്പയിനും നടന്നു.

Tags