ആരാധനാലയങ്ങളെ തിരഞ്ഞെടുപ്പ് ആയുധമാക്കുന്നത് അപമാനകരം : മുജീബ് കാടേരി ​​​​​​​

google news
xfh

മലപ്പുറം:പൊതുതെരഞ്ഞെടുപ്പുകൾ നേരിടുന്നതിന് ആരാധനാലയങ്ങളെ സ്ഥിരമായി ആയുധമാക്കുന്ന ബിജെപിയുടെ നിലപാട് പരിഷ്കൃത സമൂഹത്തിനും രാജ്യത്തിൻറെ മതേതരത്വ സംവിധാനത്തിനും അപമാനമാണ് വരുത്തിവെക്കുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുജീബ് കാടേരി പ്രസ്താവിച്ചു.ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയതിനെതിരെ മലപ്പുറത്ത് നിയോജകമണ്ഡലം മുസ് ലിം  യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെയും, ഭരണഘടന സ്ഥാപനങ്ങളെയും എല്ലാം ബിജെപി സഖ്യകക്ഷികളെ പോലെ ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രത്തിന് അപകടം വരുത്തിവെക്കും. ബിജെപിയുടെ ഭരണകാലഘട്ടം സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെ ഇരുണ്ട നാളുകൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾക്ക് വേണ്ടി പുതിയ വാദഗതികൾ ഉയർത്തുന്നത് അപമാനകരമാണ്. വിശ്വാസത്തിൻ്റെ പേരിൽ വിഭാഗീയത പടർത്തി ഭരണത്തുടർച്ച സൃഷ്ടിക്കുന്നത് രാഷ്ട്രീയപരമായ ഭീരുത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മണ്ഡലം ട്രഷറർ കെ.വി. മുഹമ്മദലി, സെക്രട്ടറിമാരായ എ. എം. അബൂബക്കർ, ഹാരിസ് ആമിയൻ, എം. എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ,മുസ് ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശാഫി കാടേങ്ങൽ, ഭാരവാഹികളായ ഹുസൈൻ ഉള്ളാട്ട്, എസ്. അദിനാൻ,ബാസിഹ് മോങ്ങം , സമീർ കപ്പൂർ, റബീബ് ചെമ്മങ്കടവ്, സലാം വളമംഗലം,ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചൻ, പ്രവർത്തക സമിതി അംഗങ്ങളായ സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ, സഹൽ വടക്കു മുറി, ഷഫീഖലി പൂക്കളത്തൂർ, ഉമ്മർകുട്ടി പള്ളിമുക്ക്, എൻ. എം . ഉബൈദ്, ഇബ്രാഹിം കുട്ടി, അഡ്വ. അഫീഫ് പറവത്ത്,അഡ്വ. ജസീൽപറമ്പൻ, റഷീദ് ബങ്കാളത്ത്, സുഹൈൽ സാദ് പറമ്പൻ, മുഹമ്മദലി എന്ന കുട്ടിമാൻ , മുസ് ലിം ലീഗ് ഭാരവാഹികളായ എം.പി. ഹംസ, നാസർ കൊളക്കാട്ടിൽ,അവിക്കുട്ടി കൈനിക്കര, പി. സമദ് പ്രസംഗിച്ചു.
 

Tags