തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ഏറ്റവും വലിയ ആശ്രയ കേന്ദ്രങ്ങൾ: മന്ത്രി വി. അബ്ദുറഹിമാൻ

google news
dj


മലപ്പുറം : കോവിഡ്, നിപ തുടങ്ങിയ മഹാമാരിക്കാലത്ത് ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്താൻ സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് കഴിഞ്ഞതായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ഏറ്റവും വലിയ ആശ്രയ കേന്ദ്രങ്ങളാണെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. പെരുമ്പടപ്പ് പഞ്ചായത്തിൻ്റെ പുതിയ ഓഫീസ് സമുച്ചയ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ദാരിദ്ര നിർമ്മാർജന പദ്ധതിയിൽ ത്രിതല പഞ്ചായത്തുകൾക്ക് വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്. വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടൊപ്പംമാലിന്യ സംസ്കരണം, ലൈഫ് തുടങ്ങി സമസ്ത മേഖലയിലും കാര്യക്ഷമമായ പഞ്ചായത്തുകളുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം മേഖലകളിൽ മികച്ച പ്രകടനമാണ് പെരുമ്പടപ്പ് പഞ്ചായത്ത് കാഴ്ച വക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.
പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി.


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം. കെ സക്കീർ എന്നിവർ മുഖ്യാത്ഥികളായി.
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സൈഫുദ്ധീൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ,bജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ സുബൈർ, ആരിഫാ നാസർ തുടങ്ങിയവർ പങ്കെടുത്തു.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ സ്വാഗതവും സെക്രട്ടറി എം. അമ്പിളി നന്ദിയും പറഞ്ഞു.

Tags