മിനി മാരത്തോൺ സംഘടിപ്പിച്ചു

google news
ssss

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വെൽനെസ്സ് കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മിനി മാരത്തോൺ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് ഫ്ലാഗ് ഓഫ് ചെയ്തു. കിഴക്കേതല ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ വേങ്ങര റോഡിൽ 10 കിലോ മീറ്റർ മിനി മാരത്തോണും 5 കിലോമീറ്റർ ഫൺ റണ്ണുമാണ്‌ നടന്നത്.

അജിത് കെ പാലക്കാട്, അൻഷിഫ് പി ബി മഞ്ചേരി,അബ്ദുൽ മുനീർ താമരശ്ശേരി, റഫീഖ് വേങ്ങര എന്നിവർ ഒന്നു രണ്ടും മുന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി കാഷ്  അവാർഡിനർഹരായി. വിജയികൾക്കും മാരത്തോൺ പൂർത്തീകരിച്ചവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ല വൈസ് പ്രസിഡന്റ് അജ്മൽ കെ പി, സെക്രട്ടറിമാരായ യാസിർ കൊണ്ടോട്ടി, സാബിഖ് വെട്ടം, നിസാം തിരൂർ, അമീൻ വേങ്ങര, യാസിർ മഠത്തിൽ, സൽമാനൂൽ ഫാരിസ്,ബാസിത്ത് താനൂർ, വാഹിദ് കോഡൂർ, ത്വയ്യിബ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.
 

Tags