മട്ടന്നൂർ ശ്രീകാന്തിനെ ആദരിച്ചു

google news
ssss

മലപ്പുറം: മലപ്പുറത്തെ മിഥുനം പബ്ലിക്കേഷൻസ് ഇത്തിരി നേരം പ്രശസ്ത വാദ്യ കലാകാരൻ മട്ടന്നൂർ ശ്രീകാന്തിനെ ആദരിച്ചു .കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണിൽതൊടിയാണ് പൊന്നാട നൽകി ആദരിച്ചത് .

തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ സരസ്വതി വഞ്ഞേരി അദ്ധ്യക്ഷത വഹിച്ചു. ഷീല വെളുത്തോട് ,ദേവി പുത്തൂർ ,സിനി കറുത്തേടം ,ജയന്തി വടക്കേടം, യമുന തെക്കുംപാട് ,ശ്രീജ കല്ലൂർ ,ഉഷ പുത്തൂർ എന്നിവർ പ്രസംഗിച്ചു ദേവി മുല്ലപ്പിള്ളി സ്വാഗതവും രാജശ്രീ പാവേരി നന്ദിയും പറഞ്ഞു .പവിത്ര നാദം തിരൂർ അവതരിപ്പിച്ച ഇടയ്ക്കദ്ധ്വനിയും ചടങ്ങിന് മാറ്റുകൂട്ടി .
 

Tags