മജീഷ്യന്‍ മലയില്‍ ഹംസക്ക് വേള്‍ഡ് ബുക്ക് റിക്കാര്‍ഡ്

google news
aaaa

മലപ്പുറം : മലയില്‍ മാജിക്ക് അക്കാദമി ഡയറക്ടര്‍ മജീഷ്യന്‍ മലയില്‍ ഹംസക്ക് വേള്‍ഡ് ബുക്ക് റിക്കാര്‍ഡ്. രാജൃത്തിനകത്തും, പുറത്തുമായി ആയിരത്തില്‍ പരം വേദികളില്‍ ഇംഗ്ലീഷ് പഠനത്തെ മാജിക്കുമായി സമന്വയിപ്പിച്ച് നടത്തിയ ഇംഗ്ലീഷ് മാജിക്ക് പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികളിലുണ്ടാക്കിയ പ്രചോദനം പരിഗണിച്ചാണ് ഈ റിക്കാര്‍ഡ്. 2021 ല്‍ മോട്ടിവേഷണല്‍ മാജിക്കുമായി വിദേശ പര്യടനം നടത്തിയിരുന്നു മലയില്‍ ഹംസ. ഇരുപത്തിയഞ്ചില്‍ പരം വര്‍ഷമായി മാജിക്ക് വേദികളില്‍ സജീവമാണ് ഈ മാന്ത്രികന്‍ . കേരളത്തിലെ മാന്ത്രികരുടെ ഔദ്യോഗിക  സംഘടനയായ മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി.

മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല പ്രസിഡണ്ട് ,  കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് മലയില്‍ ഹംസ.കൂടാതെ മഞ്ചേരി സ്മാര്‍ട്ട് സൊലൂഷന്‍സ് മൊബൈല്‍ ഫോണ്‍ എഞ്ചിനീയറിംഗ്  ഇന്‍സ്റ്റിറ്റിയൂട്ട് മാനേജര്‍ ആയും വര്‍ക്ക് ചെയ്യുന്നുണ്ട് . മലപ്പുറം കോട്ടക്കുന്ന് സ്വദേശിയായ മലയില്‍ ഹംസ തറയില്‍ പാത്തുമ്മുവിന്റെയും മലയില്‍ സൈതലവിയുടെയും നാലാമത്തെ പുത്രനാണ് . ടോപ് സ്‌കില്‍ പ്രീ െ്രെപമറി ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഹസീന താഴത്തേതില്‍ ആണ് ഭാര്യ. ഹസീബ്, ഹിസാന്‍ എന്നിവര്‍ മക്കളാണ്.

Tags