മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ; ഗതാഗതം തടസപ്പെട്ടു
മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴയിലും കല്ലൻപുഴയിലുമാണ് മലവെള്ള പാച്ചിൽ ഉണ്ടായത്. കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് പുഴകളിൽ വെള്ളത്തിൻ്റെ ഒഴുക്ക് കൂടിയത്. വൈകീട്ട് 4 മണിക്ക് മുമ്പായാണ് കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഒലിപ്പുഴയിലും കല്ലൻപുഴയിലും ഇവയോട് ചേർന്ന തോടുകളിലും മലവെള്ള പാച്ചിൽ ഉണ്ടായി. ഉച്ച കഴിഞ്ഞ് കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു.
തുടർന്നാണ് പുഴകളിൽ നീരൊഴുക്ക് ശക്തമായത്. ചിലയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിനകം വെള്ളത്തിൻ്റെ ശക്തി കുറഞ്ഞു. പുഴകളിലെ ജലനിരപ്പും കുറഞ്ഞു പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മഴക്കാലത്ത് മലയോര മേഖലയായ കരുവാരകുണ്ടിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവാറുണ്ട്.