ഓൺലൈൻ ഇടപാടുകളിലെ ഉപഭോക്തൃ വഞ്ചനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും: മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ

online transactions

മലപ്പുറം :  ടെക്നോളജിയുടെ വളർച്ചയോടൊപ്പം ഉപഭോക്തൃ ചൂഷണത്തിനുള്ള അവസരവും ഏറിവരികയാണെന്നും ഇതിനെതിരായ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്നും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് അഡ്വ കെ. മോഹൻദാസ് പ്രസ്താവിച്ചു. ഓൺലൈൻ മേഖലയിലെ ഉപഭോക്തൃ വഞ്ചനകൾ കമ്മീഷൻ വളരെ ഗൗരവമായി കാണുന്നു എന്നും. മറ്റു ഉപഭോക്താക്കളെ പോലെ തന്നെ ഓൺലൈൻ മേഖലയിലെ ഉപഭോക്താക്കൾക്കും കൺസ്യുമർ കമ്മീഷനുകളെ സമീപിക്കാമെന്നും, ഉപഭോക്തൃ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മക്കര പറമ്പ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉപഭോക്തൃ വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ എ സജജാദ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.റിനിഷ, സി.പി.അബ്ദുറഹിമാൻ, അജിത് കെ.കെ.,ടി. അനിൽകുമാർ, അഡ്വ.ഷിജിത്, ഉമേഷ്‌ രവി എന്നിവർ പ്രസംഗിച്ചു. ശിവദാസ് പിലാപറമ്പിൽ സ്വാഗതവും പി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ജില്ലാ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിലേയും ലേഖന മത്സരത്തിലേയും വിജയികൾക്ക് സമ്മാനവും ചടങ്ങിൽ വെച്ചു നൽകി.
      

Tags