മാലിന്യ മുക്ത കേരളം: മലപ്പുറം മണ്ഡലത്തിൽ സംസ്‌കരണ പ്രവര്‍ത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും

malinya muktha keralam


മലപ്പുറം :  മാലിന്യമുക്ത കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി   മലപ്പുറം നിയോജക മണ്ഡലത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന്  പി. ഉബൈദുള്ള എം.എൽ.എ പറഞ്ഞു. മലപ്പുറം മണ്ഡലം തല മോണിറ്ററിംഗ് സമിതിയുടെ അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം. എൽ. എ
അംഗങ്ങൾക്ക് മാലിന്യമുക്ത പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. 

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനതല/വാര്‍ഡ്തല സംഘാടക സമിതികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്നും
ഹരിത കര്‍മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂള്‍-കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വളണ്ടിയര്‍മാര്‍, ക്ലബ്ബുകള്‍, സംഘടനകള്‍ തുടങ്ങിയവുടെ സഹായത്തോടെ ജനകീയമാക്കണമെന്നും ഓരോ സ്ഥലങ്ങളിലും ശുചീകരണം നടത്തുന്നതിനും  ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളെ തരംതിരിക്കുന്നതിനുമുള്ള നടപടികൾ ഊർജ്ജിതപ്പെടുത്ത ണമെന്നും എം.എൽ.എ 
ആവശ്യപ്പെട്ടു.

 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നു വരുന്ന മാലിന്യ മുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായും
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുമുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായും നടപടികൾ സ്വീകരിക്കും. മണ്ഡലം തല മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തിൽ ഇവ ഏകോപിപ്പിക്കും.

 മലപ്പുറം നഗരസഭയിലും  ആനക്കയം കോഡൂർ , പൂക്കോട്ടൂർ , മൊറയൂർ , പുൽപ്പറ്റ പഞ്ചായത്തുകളിലും ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ  പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിശദീകരിച്ചു.
  
  ഗാര്‍ഹിക-സ്ഥാപനതല-ജൈവ/ദ്രവ മാലിന്യ സംസ്‌കരണം വ്യാപിപ്പിക്കല്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തല്‍, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം, അവ ഉറവിടത്തിൽ തന്നെ സംസ്കരിക്കൽ  എന്നിവ ഉറപ്പാക്കും.  

വാര്‍ഡ് അടിസ്ഥാനത്തിൽ ശുചീകരണം നടത്തുന്നതിനായി കൂടുതൽ പേരെ കർമ്മസേന അംഗങ്ങളാക്കണമെന്നും  
ഹരിത മിത്രം ആപ്പിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കണമെന്നും     യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെ കൃത്യമായ ഫൈൻ ഈടാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുവാനും ശക്തമായ പൊതുജന ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.

പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്‌  പി. സി. അബ്ദുറഹ്മാൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, പൂക്കോട്ടൂർ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പി.കെ. ഖമറുന്നീസ, ബ്ലോക്ക് മെമ്പർമാരായ കെ.എം. മുഹമ്മദാലി മാസ്റ്റർ, എം.ടി. ബഷീർ,  പി. ജലീൽ മാസ്റ്റർ , പി.ബി.ബഷീർ, എ.കെ.മെഹനാസ്, 
കെ.പി.റാബിയ , സുബൈദ മുസ്ലിയാരകത്ത് , ആശിഫ തസ്നി , മുഹ്സിനത്ത് അബ്ബാസ് , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എം.അബ്ദുൽ റഷീദ് മാസ്റ്റർ, ഷൗക്കത്ത് വളച്ചെട്ടിയിൽ , സയ്യിദ് അക്ബർ തങ്ങൾ, സഫിയമലപ്പുറം ബ്ലോക്ക് സെക്രട്ടറി സി. സുജാത ,പഞ്ചായത്ത് സെക്രട്ടറിമാരായ സാറ ബീവി , യു.അബ്ദുൽ ഹക്കീം , അസി.സെക്രട്ടറിമാർ , വി.ഇ.ഒ മാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ , പഞ്ചായത്ത് ഹരിത കർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags