മലപ്പുറം ജില്ലയിൽ പുതുതായി 90 ബി.എസ്​.എൻ.എൽ ടവർ

google news
bsnl

മ​ല​പ്പു​റം: ​ബി.​എ​സ്.​എ​ൻ.​എ​ൽ പൂ​ർ​ണ​മാ​യും 4 ജി ​സേ​വ​ന​ത്തി​ലേ​ക്ക്​ മാ​റു​മ്പോ​ൾ ജി​ല്ല​യി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ത്​ 90 ട​വ​റു​ക​ൾ. ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള 451 ട​വ​റു​ക​ൾ 4 ജി ​ആ​ക്കു​ന്ന​തി​ന് പു​റ​മേ​യാ​ണി​ത്. ക​വ​റേ​ജ്​ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യോ സേ​വ​ന​ദാ​താ​ക്ക​ളു​ടെ നി​ല​വി​ലു​ള്ള ട​വ​റു​ക​ൾ 4 ജി ​സേ​വ​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യും. ഇ​തോ​ടെ ജി​ല്ല​യി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​റു​ക​ളു​ടെ എ​ണ്ണം 641 ആ​കും. ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള കേ​ര​ള ടെ​ലി​കോം സ​ർ​ക്കി​ളി​ൽ അ​ടു​ത്ത ജൂ​ണി​ന​കം 4 ജി ​സേ​വ​നം എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന ബി.​എ​സ്.​എ​ൻ.​എ​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

ട​വ​റി​ൽ സ്ഥാ​പി​ക്കാ​നു​ള്ള 4 ജി ​ഉ​പ​ക​ര​ണ​ങ്ങ​ൾ വൈ​കാ​തെ എ​ത്തി​ച്ചു​തു​ട​ങ്ങും. പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച 4 ജി ​ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​പ​യോ​ഗി​ക്കു​ക. ടി.​സി.​എ​സ് (ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വി​സ്) ആ​ണ്​ 4 ജി ​സാ​​ങ്കേ​തി​ക വി​ദ്യ ന​ൽ​കു​ന്ന​ത്. 5 ജി​യി​ലേ​ക്ക്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നു മാ​റാ​ൻ ഈ ​ഉ​പ​ക​ര​ണം മാ​റ്റേ​ണ്ട​തി​ല്ല. 5 ജി ​കൂ​ടി വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണി​ത്. പ​ഞ്ചാ​ബി​ലെ ട്ര​യ​ൽ ക​ഴി​ഞ്ഞാ​ലു​ട​ൻ കേ​ര​ള​ത്തി​ൽ 4 ജി ​പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

Tags