വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷത്തിൻ്റെ ഭരണാനുമതി

വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷത്തിൻ്റെ ഭരണാനുമതി

മലപ്പുറം :  വളാഞ്ചേരി വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം കൂടി അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും മൂന്ന് ലക്ഷം അനുവദിച്ച് മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ വിവിധ സ്ഥലങ്ങളിലേക്ക് നീട്ടിയതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ടം പൈപ്പ് ലൈൻ നീട്ടിയത്.

രണ്ടാം ഘട്ടമായി എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽ നിന്നാണ് 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായത്. കേരള വാട്ടർ അതോറിറ്റി എടപ്പാൾ പി.എച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് പദ്ധതിയുടെ നിർവ്വഹണച്ചുമതല. സാങ്കേതികാനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ വളാഞ്ചേരി നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, വാർഡ് കൗൺസിലർ ആബിദ മൻസൂർ മറ്റ് ജനപ്രതിനികളും പങ്കെടുത്തു.

Tags