മഹാത്മാ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

google news
sssss

മലപ്പുറം: ലോകമുള്ളിടത്തോളം കാലം മഹാത്മാ ഗാന്ധിയേയും ഗാന്ധിയന്‍ ആദര്‍ശങ്ങളേയും ജനങ്ങള്‍ സ്മരിക്കുമെന്നും, ഗാന്ധിജിയെ ഇല്ലായ്മ ചെയ്ത് ദുഷ്ട ശക്തികളുടെ പിന്‍തലമുറക്കാര്‍ എത്ര ശ്രമിച്ചാലും മഹാത്മാ ഗാന്ധിയേയും ഗാന്ധിയന്‍ ആശയങ്ങളേയും രാജ്യം തള്ളിക്കളയുക ഇല്ലെന്നും പുതു തലമുറയും, വരും തലമുറയും മഹാത്മാവിനെ ഓര്‍മിക്കുക തന്നെ ചെയ്യുമെന്നും എന്‍.സി.പി.ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥന്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍എന്‍.സി.പി. ജില്ലാ കമ്മിറ്റി മലപ്പുറത്തു സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.പി.രാമനാഥന്‍.യോഗത്തില്‍ എന്‍.സി.പി.ജില്ലാ സെക്രട്ടറി സി.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മധുസുദനന്‍, പി.എം. മുഹമ്മദ് ഹാരീസ് ബാബു, മുഹമ്മദലി ശിഹാബ്, വി.വി. ഫൈസല്‍, സി. പ്രേമദാസ്, സി.ടി. നാടി, ടി.ഹഫ്‌സത്ത് എന്നിവര്‍ പ്രസംഗിച്ചു.

Tags