കെഎസ് യുഎമ്മിൻ്റെ ലീപ് കോ-വര്‍ക്കിംഗ് സ്പേസ് മഞ്ചേരി സില്‍കുബേറ്ററില്‍
മലപ്പുറം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലീപ് കൊ-വര്‍ക്കിംഗ് സ്പേസ് മഞ്ചേരിയിലെ സില്‍കുബേറ്ററില്‍ ആരംഭിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനിയായ സില്‍മണി രൂപീകരിച്ച സൊസൈറ്റിയായ സില്‍കുബേറ്റര്‍ മഞ്ചേരി കാമ്പസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
അമേരിക്കന്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും, എച് ആര്‍, ഐടി, എന്നിവയ്ക്കുള്ള പിന്തുണയും ഇവിടെയുള്ള കമ്പനികള്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപക കൂടിക്കാഴ്ചകള്‍, സാമ്പത്തിക-നിയമ ഉപദേശം, മാര്‍ക്കറ്റിംഗ് സഹായം, എന്നിവ ലീപ് സെന്‍ററില്‍ ഉണ്ടാകും.
സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് സംരക്ഷണവും വളരാനുള്ള സാഹചര്യവും സൃഷ്ടിക്കുക, സംരംഭകരെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുക, ബിസിനസ്സ് മെന്‍ററിംഗ് സെഷനുകള്‍, നെറ്റ്വര്‍ക്കിംഗ് ഇവന്‍റുകള്‍, ഹാക്കത്തോണുകള്‍, ഓറിയന്‍റേഷന്‍ പ്രോഗ്രാമുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്‍റ് തുടങ്ങിയ മാര്‍ക്കറ്റിംഗ് സഹായം നല്‍കല്‍, സംരംഭകത്വത്തിനും പുതിയ സാങ്കേതികവിദ്യകള്‍ക്കും പ്രോത്സാഹനം നല്‍കുക, യുവ സംരംഭകരെ വളര്‍ത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലീപ് കൊ-വര്‍ക്കിംഗ് സ്പേസിലൂടെ ഉദ്ദേശിക്കുന്നത്.
ജിം, ഡൈനിംഗ് ഹാള്‍, കഫത്തേരിയ, മീറ്റിംഗ് ഹാള്‍, സ്യൂട്ട് റൂമുകളും ഇതിന്‍റെ ഭാഗമായുണ്ട്