ഗാന്ധി സ്മരണയില്‍ കെ പി എസ് ടി എ ഗുരുസ്പര്‍ശം

ssss

മലപ്പുറം : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണമായി ഒരു ലക്ഷം നോട്ടുബുക്ക് സൗജന്യമായി നല്‍കുന്ന ഗുരുസ്പര്‍ശം 2024 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനംനിലമ്പൂര്‍ അപ്പന്‍കാപ്പ് െ്രെടബല്‍ കോളനിയിലെ മുഴുവന്‍ കുട്ടികള്‍ക്കും നോട്ട്ബുക്ക് നല്‍കിക്കൊണ്ട് കെപിസിസിയുടെ ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. ഗാന്ധിയെ തമസ്‌കരിക്കുന്ന സമകാലിക കാലഘട്ടത്തില്‍ ഗാന്ധിയുടെയും,

നെഹ്‌റുവിന്റെയും മുഖചിത്രവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഒരു ലക്ഷം നോട്ടുബുക്ക് തയ്യാറാക്കിയിട്ടുള്ളത്‌കെപിഎസ് ടിയെ അംഗങ്ങളായ അധ്യാപകരില്‍ നിന്നും സമാന ചിന്താഗതിക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കി കൊണ്ടാണ് ഈ പദ്ധതിക്ക്  നടപ്പിലാക്കുന്നത്
.സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായി 17 ഉപജില്ലകളിലെയും നിര്‍ധനരായ വിദ്യാര്‍ഥികളെ കണ്ടെത്തി വിദ്യാലയങ്ങളിലേക്ക് പുസ്തകം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്.

അപ്പന്‍ കാപ്പ് കോളനിയില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ പി എസ് ടി എ  ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി രഞ്ജിത്ത് സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംകെ സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി പ്രകാശ് പി എം ജോസഫ് സുബരാജ് പി എം പി മുഹമ്മദ് ഒ.ശശിധരന്‍ ഹാരിസ് ബാബു കെ. നന്ദകുമാര്‍ ശ്രീജിത്ത് , കെ പി പ്രശാന്ത് , ടി അനില്‍ ,മാത്യു ഫിലിപ്പ്  ഷൈജു കെ എബ്രഹാം റെജി സാമുവല്‍ സൂസന്‍ മെര്‍ലിഎന്നിവര്‍ സംസാരിച്ചു

Tags