ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം : ഇസ്മായില്‍ മൂത്തേടം

ddd

മലപ്പുറം : ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഇത്തരം ആളുകളെ ചേര്‍ത്തു പിടിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്വന്തമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താനും അതുവഴി സമൂഹത്തില്‍ മാന്യമായ ജീവിതം മറ്റുള്ളവരെ പോലെ ലഭ്യമാവാനും ഭിന്നശേഷിക്കാര്‍ക്ക് കഴിയണമെന്നും ഇതിനായി പി എസ് സി പരിശീലനം , ബോധവല്‍ക്കരണ ക്ലാസുകള്‍, തുടങ്ങിയവ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റ് പ്രജുല പെലത്തൊടി,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സലീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ  വട്ടോളി ഫാത്തിമ, ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം ടി ബഷീര്‍, കെ പി. റാബിയ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ എന്‍ ഷാനവാസ്,  കെ ടി റബീബ്, അജ്മല്‍ തറയില്‍ , മുഹമ്മദാലി മങ്കരത്തൊടി, ഫൗസിയ വില്ലന്‍, സമീമത്തുന്നീസ പാട്ടുപാറ, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍,  ശരീഫ പി കെ , ജൂബി മണപ്പാട്ടില്‍, നീലന്‍ കോഡൂര്‍ , സെക്രട്ടറി എം മധുസൂദനന്‍, പരിവാര്‍ പ്രസിഡന്റ് റാബിയ, ഡി എ പി എല്‍ സലാം കോഡൂര്‍, ബഡ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക പ്രസീത എന്നിവര്‍ പ്രസംഗിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് പി എസ് സി പരിശീലനം നടപ്പില്‍ വരുത്തും -ഇസ്മായില്‍ മൂത്തേടംഭിന്നശേഷിക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മുച്ചക്ര വാഹനം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയുണ്ടെന്നുംതുടര്‍ന്നും ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്താന്‍ ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പി എസ് സി, യു പി എസ് സി മറ്റു മത്സര പരീക്ഷകള്‍ എന്നിവക്ക് മുന്‍ഗണന കൊടുത്ത് നടത്തുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പറഞ്ഞു.

Tags