വിഭജന രാഷ്ട്രീയത്തിനെതിരെ ഒരുമയുടെ സന്ദേശം കൂടിയാണ് ഇഫ്താര്‍ സംഗമങ്ങള്‍ : എ പി അനില്‍കുമാര്‍ എംഎല്‍എ

google news
ssss

മലപ്പുറം :സമകാലിക രാഷ്ട്രീയത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെതിരെ മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താനുള്ള  സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം കൂടിയാണ് ഇഫ്താര്‍ സംഗമങ്ങളില്‍ കാണുന്നതെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.പി. അനില്‍കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

ഇഫ്താര്‍ സംഗമത്തിന് മുന്നോടിയായി കെ.പി.എസ്.ടി.എ ഉപജില്ലാ ,വിദ്യാഭ്യാസ ജില്ല ഭാരവാഹികള്‍ക്കുള്ള നേതൃത്വ പരിശീലനം സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു' ട്രെയിനിംഗ് പ്രോഗ്രാമിന് കെ.വി. മനോജ് കുമാര്‍ കെ.ബിജു എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി.എസ് ടി.എമലപ്പുറം റവന്യൂ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പി.വിനോദ് കുമാര്‍ ,ജില്ലാ ട്രഷറര്‍ കെ ബിജു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിപി മോഹനന്‍ സി.വി.സന്ധ്യ,വി.കെ. ഷഫീഖ്  ഇ ഉമേഷ് കുമാര്‍ ' എന്നിവര്‍ സംസാരിച്ചു.

Tags