ഗൈനെക് ബോധവൽകരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

google news
sss

മലപ്പുറം: നഗരസഭ സി.ഡി.എസ് ഒന്നും  മലപ്പുറം ഓർക്കിഡ് മെഡിസിറ്റിയും സംയുക്തമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗൈനെക് (സ്ത്രീ രോഗ) ബോധവൽകരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.സി.ഡി.എസ്-1 ചെയര്‍പേഴ്സന്‍ അനുജ ദേവി വി.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയതു.

DR:നജ്മ മോൾ ഗൈനക്ക് ബോധവൽകരണ ക്ലാസ്സ്‌ എടുത്തു. മെഡിക്കൽ ക്യാമ്പിന് DR:ആക്ഷിത ജി.ആര്‍ നേതൃത്ത്വം നൽകി . നഗരസഭ കൗൺസിലർ സുരേഷ് മാഷ്,  മെമ്പര്‍ സെക്രട്ടറി അബ്ദുൾ ഹമീദ് കെ, സി.ഡി.എസ് അംഗങ്ങളായ നുസ്രത്ത് എന്‍, മായ കെ.പി, പ്രഭ സി, ഖൈറുന്നീസ, ജമീല വി കെ, അമീറലി തറയിൽ, നവാസ് തറയിൽ തുടങ്ങിയവർ സംബന്ധിച്ചു.
 

Tags