ഗ്യാൻവാപി: പ്രതിഷേധ പ്രകടനം നടത്തി

google news
ssss

കൂട്ടിലങ്ങാടി : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് സംയുക്ത ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി കടുങ്ങൂത്ത്, പി.കെ അബ്ദുൽ ഗഫൂർ, സി.എച്ച് അഷ്റഫ്, ഷിബിൻ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.

Tags