കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നാല്പത്തി എട്ട് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി ഗോവിന്ദൻകുട്ടിക്ക് യാത്രയയപ്പ് നൽകി

google news
Govindankutty who is retiring after forty eight years of service at Kadampuzha Bhagavathy Temple

വളാഞ്ചേരി : ശ്രീ കാടാമ്പുഴ ഭഗവതി  ക്ഷേത്രത്തിൽ നാല്പത്തി എട്ട് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി ഗോവിന്ദൻകുട്ടിക്ക്  ദേവസ്വം നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്‌ ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ദേവസ്വം മാനേജർ എൻ വി മുരളീധരൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ അധ്യക്ഷനായി.

ഓഫീസ് സൂപ്രണ്ട് പി കെ രവി, കെ ഉണ്ണികൃഷ്ണൻ, പി വിക്രമൻ, കെ വേണുഗോപാൽ, വി ശിവകുമാർ, പി വിജയൻ, ആനന്ദവല്ലി, പി ഹരിദാസ്,  മുരളീധരൻ കൊളത്തൂർ, പി പ്രവീൺ, പി ഉണ്ണികൃഷ്ണൻ,സി രവികുമാർ, ആർ രാഹുൽ, സി രാജേഷ്, കെ മുരളി എന്നിവർ സംസാരിച്ചു.സി ഗോവിന്ദൻകുട്ടി മറുപടി പ്രസംഗം നടത്തി. ക്ഷേത്രം സൂപ്രണ്ട് പി പി മീര സ്വാഗതവും പി അനിത നന്ദിയും പറഞ്ഞു.

Tags