ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നിലപാട് അപലപനീയം : എ പി അനിൽകുമാർ

google news
sss

 
തിരൂർ: ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ  ശക്തി പ്രകടനത്തിന് ശേഷം നടന്ന  ഉദ്ഘാടന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡൻ്റ് കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. വി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് ഉദ്ഘാടനംചെയ്തു.

എ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡൻ്റ് കാമ്പ്രൻ അബ്ദുൾ മജീദ്  ഉദ്ഘാടനം ചെയ്തു. പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ,  സെക്രട്ടറി കെ. സുരേഷ്, ജില്ലാ സെക്രട്ടറി ഇ. ഉമേഷ് കുമാർ, പി.കെ. പാറക്കടവ്, വി.കെ. അജിത്കുമാർ, കെ. ബിജു എന്നിവർ പ്രസംഗിച്ചുജില്ലാ ഭാരവാഹികളായി കെ.വി. മനോജ് കുമാര്‍-ജില്ലാ പ്രസിഡന്റ്, വി.രഞ്ജിത് -ജില്ലാ സെക്രട്ടറി, കെ. ബിജു- ട്രഷറര്‍ എന്നിവരെ തെരഞ്ഞടുത്തു.

Tags