ഭക്ഷ്യ സുരക്ഷ; മലപ്പുറം ജില്ലയ്‌ക്ക് അവാർഡ്

gf

മലപ്പുറം : കേന്ദ്ര  ഭക്ഷ്യസുരക്ഷാ അതോറിറ്റി ജില്ലകൾക്കായി സംഘടിപ്പിക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ച് ഫെയ്‌സ് -III ലെ സംസ്ഥാനത്തെ മികച്ച പ്രവർത്തനത്തിന് മലപ്പുറം ജില്ലയ്ക്ക് അവാർഡ്. ലോക ഭക്ഷ്യസുരക്ഷാ ദിനത്തിൽ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ വനിതാ ശിശു ക്ഷേമ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി. സുജിത് പെരേര അവാർഡ് ഏറ്റുവാങ്ങി.  

സാമ്പിളുകളുടെ ശേഖരണം, ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ എന്നിവയുടെ വർദ്ധനവ്, ഭക്ഷ്യ സ്ഥാപനങ്ങളിലെ പരിശോധന, ഈറ്റ് റൈറ്റ് സ്‌കൂൾ സർട്ടിഫിക്കേഷൻ, ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് മാർക്കറ്റ് സർട്ടിഫിക്കേഷൻ, ഹൈജീൻ റേറ്റിങ് സർട്ടിഫിക്കേഷൻ എന്നിങ്ങനെ കേന്ദ്ര  ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർണയിച്ച പത്തോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തന മികവ് വിലയിരുത്തിയത്.

Tags