പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

google news
sssss

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള അര്‍ഹതപ്പെട്ട മെമ്പര്‍മാരുടെയും മറ്റു കുടുംബങ്ങളിലേക്കും കിറ്റ് എത്തിച്ച് നല്‍കി. കെ എ എസ് ഉദ്യോഗസ്ഥനായ ഇ ഷറഫുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് മാമ്പ്ര സ്വാഗതം പറഞ്ഞു.

ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നൗഷാദ് കുട്ടിപ്പാറ, മറ്റു ഭാരവാഹികളായ നൗഷാദ് അരീക്കോട്, നൗഷാദ് ആലിപ്പറമ്പ്, നൗഷാദ് പൊന്നാനി, നൗഷാദ് ആലിക്കപറമ്പ്, നൗഷാദ് ബിസ്്മി എന്നിവര്‍ സംസാരിച്ചു.
 

Tags