പരിസ്ഥിതി സംരക്ഷണം ; മുസ്ലീം ലീഗ് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : പി. അ്ബ്ദുല്‍ ഹമീദ് എം എല്‍ എ

ssss

മലപ്പുറം :  പരിസ്ഥിതി സംരക്ഷണത്തിനായി മുസ്ലീം ലീഗ്  നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ജില്ലാ മുസ്ലീം ലീഗ് ജനറല്‍  സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എം എല്‍ എ പറഞ്ഞു . പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.  പരിസ്ഥിതിയെ തകര്‍ക്കുന്നതുമൂലം മാനവ സമൂഹത്തിന്  ഗുരുത്വരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹംപറഞ്ഞു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് വഴിയൊരുക്കണമെന്നും  പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതിനെതിരെയുള്ള ചെറുത്തു നില്‍പ്പിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മലപ്പുറം ജില്ല മുസ്ലീം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ എക്‌സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഫെബ്രുവരു 1 ന് തീരദേശ സംരക്ഷണ ദിനമായി ആചരിക്കാനും  പരപ്പനങ്ങാടിയില്‍ വെച്ച് ഹരിത തീരം പരിപാടി നടത്തുവാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഹനീഫ പെരുഞ്ചീരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കണ്‍വീന്‍ സലീം കുരുവമ്പലം, ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി., അന്‍വര്‍ മുള്ളമ്പാറ, സംസ്ഥാന ഭാരവഹികളായ എ എം അബൂബക്കര്‍,  മലപ്പുറം ജില്ലാ പരിസ്ഥിതി കണ്‍വീനര്‍ കെ എന്‍ ഷാനവാസ്, ഭാരവാഹികളായ അഡ്വ. എന്‍ കെ മജീദ്,  എം കെ മുഹമ്മദ് മാസ്റ്റര്‍, പി. കെ. അബ്ദുറഹിമാന്‍, എ സൈനുദ്ദീന്‍, സുബൈര്‍ മാസ്റ്റര്‍,  വി പി മുഹമ്മദ് എന്ന ബാവ, നാസര്‍ കക്കോടി, വി എം മജീദ്, എം വി ആലിക്കുട്ടി മാസ്റ്റര്‍,  എം അബ്ദല്‍ ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Tags