വര, എഴുത്ത്, കവിത, സര്‍ഗ്ഗോത്സവം നടത്തി

google news
sss

മലപ്പുറം : ബാനര്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ വര , എഴുത്ത്, കവിത സര്‍ഗ്ഗോത്സവം നടത്തി . കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കോട്ടക്കല്‍ മുരളി ഉദ്ഘാടനം ചെയ്തു. രാജേഷ് ജി കരിങ്കപ്പാറ സ്വാഗതം പറഞ്ഞു. ചന്ദ്രന്‍ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.  ഇല പൊഴിയും ശിശിരത്തില്‍ ഫെയിം കോട്ടക്കല്‍ കുഞ്ഞു മൊയ്തീന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. റഷീദ് കുഴിപ്പുറം, സുശീലന്‍ നടുവത്ത്. ശശി പള്ളിക്കല്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനവും നടത്തി.

സി വി സുകുമാര്‍ കോട്ടക്കല്‍, എം വി ഉണ്ണികൃഷ്ണന്‍, പ്രമോദ് മണ്ണില്‍തൊടി, കൃഷ്ണദാസ് അമരിയില്‍, ജിഷ ചട്ടിപ്പറമ്പ്, ഹേന പൊരുന്നംപറമ്പ്, അറുമുഖന്‍ പൊട്ടിക്കല്ല്, സി ഡി അബ്രഹാം, ഷെരീഫ് മഞ്ചേരി,  ഷാജി ഫിലാന്റര്‍, പി എം ബി മലപ്പുറം സംസാരിച്ചു. പരിമള ടീച്ചര്‍, ശിവന്‍ പൂന്താനം, സുകു തോക്കുംപാറ, ആരിഫ ടീച്ചര്‍, വിഷ്ണു നാരായണന്‍ മാസ്റ്റര്‍, വീരാന് അമരിയില്‍, മനോഹരന്‍ കാടാമ്പുഴ, മഹേഷ് വളാഞ്ചേരി, രമണി രോഹിണി, രാജലക്ഷ്്മി നന്ദനം എന്നിവര്‍ കവിത അവതരിപ്പിച്ചു.
 

Tags