കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യകലശം ഒക്ടോബർ 28 മുതൽ നവംബർ 4 വരെ നടക്കും
Updated: Sep 5, 2024, 14:30 IST
മലപ്പുറം: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ 2024 വർഷത്തെ ദ്രവ്യകലശം ഒക്ടോബർ 28 മുതൽ നവംബർ 4 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിൽ നടക്കും. ഭക്തജനങ്ങൾക്കും ഇതിൽ പങ്കുചേരാൻ സാധിക്കും. ഇതിനായുള്ള പ്രത്യേക കൗണ്ടർ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മിഷണർ കെ കെ പ്രമോദ്കുമാർ ഉദ്‌ഘാടനം ചെയ്തു.
ആദ്യ സംഭാവന എ പി സുലോചനയിൽ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ്കുമാർ ഏറ്റുവാങ്ങി. ദേവസ്വം മാനേജർ പി കെ രവി, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ തുടങ്ങിയ ജീവനക്കാരും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.