ഭരണകൂട ഭീകരതക്കെതിരെയുള്ള കോടതി വിധികള്‍ സ്വാഗതാര്‍ഹം : എന്‍ സി പി

google news
ssss

മലപ്പുറം: ഗുജറാത്ത് കലാപത്തില്‍ മനുഷ്യത്വരഹിതമായ അക്രമണങ്ങളില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ബില്‍ക്കീസ് ബാനുവിന് ആശ്വാസം നല്‍കിയ വിധി രാജ്യത്തിന്റെ നിയമ വാഴ്ച നിലനിര്‍ത്താന്‍ കോടതികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും,എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണെന്ന  സന്ദേശവും, വിശ്വാസവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നും എന്‍.സി.പി.ജില്ലാ നേതൃയോഗം വിലയിരുത്തി. സുപ്രീം കോടതി വിധി ഭരണകൂട ഭീകരതക്കെതിരാണ്. വംശീയ കലാപം അടിച്ചമര്‍ത്താതെ ജനങ്ങളെ കലാപകാരികള്‍ക്ക് വിട്ടുകൊടുത്ത ഗുജറാത്ത് സര്‍ക്കാരിനേറ്റ തിരിച്ചടിയുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

എന്‍.സി.പി. സംസ്ഥാന വൈപ്രസിഡന്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ ഡോ.സി.പി.കെ. ഗുരുക്കള്‍, ടി.എന്‍. ശിവശങ്കരന്‍, ആലീസ് മാത്യു, പി.വി. അജ്മല്‍, ഇ.എ. മജിദ്, എം.സി. ഉണ്ണികൃഷ്ണന്‍, കെ.വി. ടോമി,ഹംസ പാലൂര്‍, സി.പി.രാധാകൃഷ്ണന്‍, ഇ എ നാസര്‍, പാട്ടത്തില്‍ ഇബ്രാഹിം കുട്ടി, കെ.വി ദാസ്, സി പി എം ഹിബത്തുള്ള, പി. കുഞ്ഞുട്ടി, കണ്ണിയന്‍ കരീം, എം.ടി. സുധീഷ്, പി. ഷാഹുല്‍ ഹമീദ്, കെ. മധൂ സൂധനന്‍,മുഹമ്മദ് ഹാരീസ് ബാബു , എന്നിവര്‍ പ്രസംഗിച്ചു.

Tags