കാലം മറക്കാത്ത നേതാവ് സഖാവ് കാനം

google news
ssss

മലപ്പുറം : പൊതുസമൂഹത്തിന് അനുകരണീയമായ വ്യക്തിത്വത്തിന് ഉടമയും സാധാരണക്കാര്‍ക്ക് എല്ലായ്‌പ്പോഴും സമീപിക്കാവുന്ന നേതാവുമായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം രാകേഷ് മോഹന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരിജ, എസ് മോഹന്‍, ജില്ലാ പ്രസിഡന്റ് പി ഷാനവാസ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു,  ജിസ്‌മോന്‍ പി വര്‍ഗ്ഗീസ്, ശ്യാംജിത്ത് എ എസ് , ഒ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

Tags