പുസ്തകം പ്രകാശനം ചെയ്തു

google news
sss

മലപ്പുറം : സഞ്ചാരിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ഡപ്യൂട്ടി രജിസ്ട്രാറുമായ ടി.എം ഹാരിസിന്റെ മൂന്നാമത്തെ യാത്രാനുഭവ കൃതി 'മൗണ്ട് ടിറ്റ്‌ലിസിലെ മഞ്ഞുപാടങ്ങള്‍' കവിയും യാത്രികനുമായ ശൈലന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരി നജമ പുസ്തകം ഏറ്റുവാങ്ങി.വ്യത്യസ്ത രീതിയില്‍ യാത്രകള്‍ ആസ്വദിക്കുന്ന പതിനാലു സഞ്ചാരികളുടെ യാത്രാനുഭവങ്ങള്‍ കൂടി കേള്‍ക്കാനുള്ള അവസരമൊരുക്കിയാണ് കോട്ടക്കുന്ന് ആര്‍ട്ട് ഗാലറി പരിസരത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.

പല യാത്രകളിലും ടി എം ഹാരിസിനെ അനുഗമിച്ചിരുന്ന, സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ഈ യാത്രീസംഗമത്തിലേക്ക് വന്നുചേര്‍ന്നിരുന്നു.സമീര്‍ മേച്ചേരി ആമുഖഭാഷണം നടത്തി.ചെറുകഥാകൃത്ത് ഐ. ആര്‍ പ്രസാദ്, ഗായകന്‍ സമീര്‍ ബിന്‍സി, ചിത്രകാരന്‍ അജയ് സാഗ, ഡോ. പ്രമോദ് ഇരുമ്പുഴി, ജംഷീദ് അലി, ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, ഡോ. യാസീന്‍ ഹബീബ്, ഷെരീഫ് ചുങ്കത്തറ, ഡോ. കെ. സക്കീന, ജസീല്‍, സ്‌റ്റെബിമോന്‍, അലക്‌സ് തോമസ് എന്നിവര്‍ സദസ്സുമായി യാത്രാനുഭവങ്ങള്‍ പങ്കിട്ടു.ആദര്‍ശ്, അജീഷ്, അര്‍ജുന്‍  എന്നിവര്‍ നയിച്ച 'യുജ' ബാന്റിന്റെ 'ജാം സെഷന്‍'' സംഗീത വിരുന്നും ആസ്വദിച്ചാണ് യാത്രാപ്രണയികള്‍ പിരിഞ്ഞുപോയത്. മലപ്പുറത്തെ 'ബുക്ക് ഫാം' ആണ് സംഘാടകര്‍.

Tags