ജൈവമാലിന്യ സംസ്‌കരണം: കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ വിതരണം ചെയ്തു

google news
dsg

മലപ്പുറം : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിന് വേണ്ടി കിച്ചൻ വേസ്റ്റ് ഡൈജസ്റ്ററുകൾ വിതരണം ചെയ്തു. ഗ്രാമസഭയിൽ നിന്ന് അപേക്ഷ നൽകിയ 460 ഗുണഭോക്താക്കൾക്കാണ് 6,300 രൂപ വിലയുള്ള കിച്ചൻ വേസ്റ്റ് ഡൈജസ്റ്റുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവർ പങ്കെടുത്തു.  
വി.ഇ.ഒ പ്രശാന്ത് കരുമ്പിൽ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം എം.കെ കബീർ നന്ദിയും പറഞ്ഞു. 

ജൈവ മാലിന്യ സംസ്‌കരണ ഉപാദിയായ കിച്ചൻ വേസ്റ്റ് ഡൈജസ്റ്ററിന് പുറമെ അജൈവമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വരും ദിവസങ്ങൾ പ്രധാന കവലകളിൽ എല്ലാം ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു അറിയിച്ചു.

Tags