ആവശേമായി ബാല നഗരസഭ

google news
dddd


മലപ്പുറം: നഗരസഭ സി.ഡി.എസ് – 1ന്‍റെ കീഴിലുള്ള ബാലസഭ കുട്ടികളുടെ ബാലാ നഗരസഭ സംഘടിപ്പിച്ചു. സി.ഡി.എസ്-1 ചെയര്‍പേഴ്സന്‍ അനുജദേവി വി.എ സ്വാഗതം പറഞ്ഞു. നഗരസഭ കൌണ്‍സില്‍ മാതൃകയില്‍ വളരെ ആവേശത്തോടെ കുട്ടികളുടെ യോഗവും നടന്നു. നാടിന്‍റെ ആരോഗ്യപരവും സാമൂഹികപരവുമായുള്ള പുരോഗതിക്ക് മാലിന്യമുക്ത നഗരസഭയാവണമെന്നു പ്രമേയം അവതരിപ്പിച്ചു പാസ്സാക്കി. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്ദുല്‍ ഹക്കീം പി.കെ ഉദ്ഘാടനം ചെയ്തു.

ആര്‍.പി സുജാത സി ക്ലാസ് എടുത്തു. മുന്‍ നഗരസഭ ചെയര്‍പേഴ്സന്‍ സി.എച് ജമീല ടീച്ചര്‍, സി.ഡി.എസ്-1 വൈസ് ചെയര്‍പേഴ്സന്‍ നുസ്രത്ത് എന്‍. സി.ഡി.എസ് അംഗങ്ങളായ പ്രഭ സി, മായ കെ.പി, വിലാസിനി കെ, ശാരദ പി, ആബിദ എം, ഫാത്തിമ സുഹ്റ, ബീന, സി.ഡി.എസ് അക്കൗണ്ടâv നവാസ്.ടി, ജെ.എച്.ഐ അഭിലാഷ്, ഹരിതകര്‍മസേന കോ- ഓര്‍ഡിനേറ്റര്‍ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags