എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം : പി.കെ കുഞ്ഞാലിക്കുട്ടി

google news
dsh

മലപ്പുറം :  എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യവകുപ്പ് നേതൃത്വം കൊടുക്കുന്നത്.


എ.ആർ.എൻ.എച്ച്.എസ്.എസ് ചെണ്ടപ്പുറായ, മർകസ് പബ്ലിക്ക് സ്‌കൂൾ ഖുദ്ബി ക്യാമ്പസ് പുതിയത്ത് പുറായ, ജി.എച്ച്.എസ് കൊളപ്പുറം, അൽഫുർഖാൻ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ മമ്പുറം, മലബാർ സെൻട്രൽ സ്‌കൂൾ വലിയപറമ്പ്, അൽഹുദ ഇംഗ്ലീഷ് മിഡീയം സ്‌കൂൾ ആൾൻഡ് ഇസ്ലാമിക്ക് പ്രീ സ്‌കൂൾ കുറ്റൂർ നോർത്ത്, എ.എ.എം.എൽ.പി.എസ് പുതിയത്ത് പുറായ, ഇഖ്റ ട്രന്റ് പ്രീ സ്‌കൂൾ എ.ആർ നഗർ, ജി.എൽ.പി.എസ് പുകയൂർ, ജി.എം.എൽ.പി.എസ് മമ്പുറം, ജി.യു.പി.എസ് എ.ആർ നഗർ, എ.യു.പി.എസ് ഇരുമ്പുചോല, അൽഫിത്ര ഇസ്ലാമിക്ക് പ്രീ സ്‌കൂൾ ആൻഡ് സ്‌കൂൾ ഓഫ് ഹിഫ്സ് മമ്പുറം എന്നീ 13 സ്ഥാപനങ്ങളാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി  പ്രഖ്യാപിച്ചത്.


പഞ്ചായത്തിലെ വിവധ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ, പുകയിലക്കെതിരായ നൃത്ത ശിൽപ്പം, പാവ നാടകം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങിൽ ഡി.എം.ഒ ഡോ. ആർ. രേണുക, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അഷറഫ് പെരുമ്പള്ളി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശക്തി സിംഗ് ആര്യ, ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വൈ. ഷിബു, ഡോ.നസീല, നാശ മുക്ത് ജില്ലാ കോർഡിനേറ്റർ എസ് ഹരികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ എന്നിവർ പങ്കെടുത്തു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ അഹമ്മദ് നന്ദിയും പറഞ്ഞു.

Tags