മലപ്പുറത്തെ 39 ആരോഗ്യ ഉപ​കേന്ദ്രങ്ങൾ ഇനി ജനകീയാരോഗ്യകേന്ദ്രങ്ങൾ

google news
pinarayi vijayan

മ​ല​പ്പു​റം: ജി​ല്ല​യി​ലെ 39 ആ​രോ​ഗ്യ ഉ​പ കേ​ന്ദ്ര​ങ്ങ​ൾ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​പ​ങ്കാ​ളി​ത്തോ​ടെ ഏ​കോ​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ജ​ന​കീ​യാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ന്ന​ത്. കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി.​പി. അ​ങ്ങാ​ടി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ​യും കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ന​മ്പോ​ലം കു​ന്നി​ലെ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ടി.​വി ഇ​ബ്രാ​ഹിം എം.​എ​ൽ.​എ​യും അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ത​വ​നൂ​ർ കൂ​ര​ട ജ​ന​കീ​യ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം കെ.​ടി ജ​ലീ​ൽ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

പി​ടാ​വ​നൂ​ർ ജ​ന​കീ​യ ആ​രോ​ഗ്യ ഉ​പ കേ​ന്ദ്ര​ത്തി​ന്റെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. വ​ട​ക്കും​പാ​ടം ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം, തി​രു​വാ​ലി പ​ത്തി​രി​യാ​ൽ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​യും പെ​രു​വ​മ്പാ​ടം ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ശി​ലാ​ഫ​ല​കം നി​ല​മ്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​പു​ഷ്പ​വ​ല്ലി​യും അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

 

Tags