ചേപ്പറമ്പിൽ ടോറസ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു : ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

dd

ശ്രീകണഠാപുരം : ചേപ്പറമ്പ് റോഡില്‍ കൊട്ടൂര്‍വയലില്‍ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട്  മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നിരവധിത്തവണ അപകടങ്ങള്‍ നടന്ന കൊട്ടൂര്‍വയല്‍ ഇറക്കത്തിലെ വലിയ വളവിലാണ് മള്‍ട്ടി ആക്‌സില്‍ ടോറസ് ലോറി മറിഞ്ഞത്. 

ചേപ്പറമ്പിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റി വരവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയെതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വാഹനത്തില്‍ അമിതലോട് കയറ്റിയതും അമിത വേഗതയുമാണ് മറിയാന്‍ ഇടയാക്കിയെതെന്നാണ് ആരോപണം. 

ലോറി മറിഞ്ഞതിനെത്തുടര്‍ന്ന്  സമീപത്തെ ഇ അഹമ്മദ് റോഡില്‍ കരിങ്കല്ലുകള്‍ പതിച്ചതിനെത്തുടര്‍ന്ന് റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരിങ്കല്ലുകള്‍ നിക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അപകട വിവരം അറിഞ്ഞ് ശ്രീകണ്ഠാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. രഘുനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഈ റോഡില്‍ അമിതഭാരം കയറ്റി ലോറികള്‍ പായുന്നത് പതിവാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Share this story