കേരള സർക്കാറിന്റെപുതിയ മദ്യനയം തിരുത്തണം: അബ്ദുൽ കരീംചേലേരി
liquorpolicy

കണ്ണൂർ : ഒരു തലമുറയെ തന്നെ നാശത്തിലേക്ക് നയിക്കും വിധം മദ്യാസക്തരാക്കുന്ന നിലയിലുള്ള കേരളത്തിൻ്റെ പുതിയമദ്യനയം സമൂഹത്തോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ സർക്കാർ തിരുത്തണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽസിക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി ആവശ്യപ്പെട്ടു.

സർക്കാരിൻ്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു  ലഹരി നിർമ്മാർജ്ജന സമിതി മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പ്രതിഷേധ ഇമെയിൽ അയക്കുന്നതിൻ്റെ കണ്ണൂർ ജില്ലാതല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് ഉമർ വിളക്കോട് അദ്ധ്യക്ഷനായി.

ജില്ലാ ജനറൽ സിക്രട്ടരി കാദർ മുണ്ടേരി, അഡ്വ.അഹമ്മത് മാണിയൂർ, എസ് .കെ.ആബിദ ടീച്ചർ,എൻ.വി.മുഹമ്മദലി, നസീർ പുറത്തീൽ, മൊയ്തീൻ ഹാജി മട്ടന്നൂർ, നസീർ ചാലാട്, സലാം വള്ളിത്തോട്, ഉച്ചോമ കച്ചേരി, അബൂട്ടി അറയിലകത്ത്, അശ്രഫ് അമ്മുക്കോത്ത്, ഉമർ മൗലവി കൊളച്ചേരി, മുസ്തഫ മുണ്ടേരി, നൂറൂദീൻ താണ, പങ്കെടുത്തു.

Share this story