ആയിത്തറയില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാജ വാറ്റുകേന്ദ്രം കണ്ടെത്തി

ygv
 
കൂത്തുപറമ്പ്: ആയിത്തറയില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍വ്യാജവാറ്റുകേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും 200 ലിറ്റര്‍ വാഷ് പിടികൂടി. വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു. കൂത്തുപറമ്പ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ ആയിത്തറ പാറ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, ജിജീഷ് ചെറുവായി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു .

Share this story