കുടുംബശ്രീ സംരംഭമായ കെശ്രീ ഐസ്‌ക്രീം ഇനി കാസർകോട്ടും
ksreeicecream

കാസർഗോഡ് : കുടുംബശ്രീ സംരംഭമായ കെശ്രീ ഐസ്‌ക്രീം ഇനി ജില്ലയിലും. കെ ശ്രീ ഐസ്‌ക്രീമിന്റെ ഉദ്ഘാടനം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ വി സുജാത നിര്‍വ്വഹിച്ചു. മറ്റു ജില്ലകളില്‍ കുടുംബശ്രീ ഉത്പ്പന്നമായി കെശ്രീ ഐസ്‌ക്രീം വില്‍പന നടത്തുന്നുണ്ടെങ്കിലും കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യമാണ്.

1.30 ലക്ഷത്തോളം വിലമതിക്കുന്ന മെഷിന്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം തയ്യാറാക്കുന്നത്. 30 രൂപയാണ് ഒരു ഐസ്‌ക്രീംമിന്റെ വില. വാനില,സ്‌ട്രോബറി, തുടങ്ങിയ എല്ലാ രുചികളിലും ഐസ്‌ക്രീം മുകള്‍ ലഭ്യമാണ്. പാലും ഐസ്‌ക്രീം കൂട്ടുകളും ചേര്‍ത്ത് മെഷീനിലേക്ക് ഒഴിക്കുകയും 20 മിനിറ്റിനകം ഐസ്‌ക്രീം തയ്യാറാക്കുകയും ചെയ്യും. കുടുംബശീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, കുടുംബശീ അസി. കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ്, പ്രോഗാം കോര്‍ഡിനേറ്റര്‍ ബിശ്വാസ് എന്നിവര്‍ സംസാരിച്ചു.

Share this story