രയരോത്ത് പാലം സംഗമം കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും ഓണാഘോഷവും നടത്തി

Rayaroth Palam Sangam organized the association's third anniversary celebration and Onam celebration
Rayaroth Palam Sangam organized the association's third anniversary celebration and Onam celebration

വടകര : രയരോത്ത് പാലം സംഗമം കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും ഓണാഘോഷവും മൂന്നാം ഓണ നാളിൽ രയരോത്ത് പാലത്തിന് സമീപം നടന്നു. ഓണോത്സവം 2k24 എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രദേശവാസികൾ അണിനിരന്ന വിവിധ കലാപരിപാടികളും കമ്പവലി ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും നടന്നു.

Rayaroth Palam Sangam organized the association's third anniversary celebration and Onam celebration

ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗീത മോഹൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 2023 ഡിസംബർ 19ന് മരണപ്പെട്ട ബബിലേഷിൻ്റെ മരണത്തിനിടയാക്കിയ വാഹനവും പ്രതിയെയും ശാസ്ത്രീയാന്വേഷണത്തിലൂടെ നിയമത്തിനു മുന്നിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥൻ സബ് ഇൻസ്പെക്റ്റർ മഹേഷ് എടയത്ത്, ദുരന്തമേഖലകളിൽ സജീവ സാനിധ്യമായ കേരള ഫയർ & റസ‌്ക്യൂ സിവിൽ ഡിഫൻസ് ടീം അംഗം വിജേഷ് എം ടി കെ എന്നിവരെ ആദരിച്ചു.

Rayaroth Palam Sangam organized the association's third anniversary celebration and Onam celebration

 തിരുവോണ നാളിൽ പ്രദേശത്തെ മുതിർന്ന പൗരൻമാർക്ക് എല്ലാം വീടുകളിൽ എത്തി ഓണക്കോടിയും നൽകിയിരുന്നു.

Rayaroth Palam Sangam organized the association's third anniversary celebration and Onam celebration

നാടിൻ്റെ ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായി മാറിയ ഓണാഘോഷം രാത്രിയിൽ കരോകെ ഗാനമേളയോട് കൂടിയാണ് അവസാനിച്ചത്.

rayarothh

സംഗമം കൂട്ടായ്മ ഭാരവാഹികളായ സന്ദീപ് കെ കെ, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സജിത്ത് വി.പി സ്വാഗതവും ബിജു വി.പി നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ മുഴുവൻ മെമ്പർമാരും പങ്കെടുത്തു.

Rayaroth Palam Sangam organized the association's third anniversary celebration and Onam celebration

Tags