മർകസമ്മേളനം : എക്സിബിഷൻ ആരംഭിച്ചു

google news
ssss

കാരന്തൂർ: മർകസ് സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐ.ടി.ഐ യിൽ നടക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പ്രദർശനമായ ടെക് എക്സ്പോ 24 , സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ജെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോക്ടർ അബ്ദുൽ ഹക്കീം നഹ,

അബ്ദുൽ റഷീദ് സഖാഫി,മുഹമ്മദ് ഹനീഫ അസ്ഹരി,സി.അഹമ്മദ് ഹസീബ് അസ്ഹരി, വള്ളിയാട് മുഹമ്മദലി സഖാഫി, ഉനൈസ് മുഹമ്മദ്, കെ കെ ഷമീം, മുഹമ്മദലി, അബ്ദുറഹിമാൻ കുട്ടി, സജീവ് കുമാർ, അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. അതിനുതരമായ പ്രവർത്തന മോഡലുകളടക്കമുള്ള പ്രദർശന സ്റ്റാളുകളിൽ നിരവധി പേർ പ്രഥമ ദിവസം തന്നെ സന്ദർശനത്തിന് എത്തി.ശനിയാഴ്ച്ച അർധരാത്രി വരെ പ്രദർശനം തുടരും.

Tags