പരിസ്ഥിതിദിനം- സേ നോ ടു പ്ലാസ്റ്റിക് സന്ദേശവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

google news
dsg

കോഴിക്കോട്: കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കില്‍ 'സേ നോ ടു പ്ലാസ്റ്റിക്' സന്ദേശവുമായി പരിസ്ഥിതിദിനം ആചരിച്ചു. പുതുതായി ആരംഭിച്ച സ്പോര്‍ട്സ് അരീനയ്ക്ക് സമീപം ജനറല്‍ മാനേജര്‍ വിവേക് നായര്‍ മാവിന്‍തൈ നടുകയും പരിസ്ഥിതിദിന സന്ദേശം നല്‍കുകയും ചെയ്തു.

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പ്രചാരണവും നടന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഐടി കമ്പനി ജീവനക്കാര്‍ക്ക് നേരിട്ടും ബോധവത്കരണവും നടത്തി. കടലാസ് പേനകളും പരിസ്ഥിതി സന്ദേശവും വിവിധ കമ്പനികള്‍ ജീവനക്കാര്‍ക്ക് കൈമാറി.
വിവിധ കമ്പനികളുടെ ആഭിമുഖ്യത്തിലും വൃക്ഷത്തൈകള്‍ നടുന്ന പരിപാടികള്‍ നടത്തി.

Tags