കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ അന്തര്‍ദ്ദേശീയ സെമിനാര്‍ സമാപിച്ചു

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ 'പാരിസ്ഥിതിക ഉല്‍പരിവര്‍ത്തനം: മാറുന്ന ലോകത്ത് ജൈവവൈവിധ്യത്തിലും മാനുഷികാരോഗ്യത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ ജന്തുശാസ്ത്ര വകുപ്പ് സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ സെമിനാര്‍ സമാപിച്ചു. സമാപന സമ്മേളത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍ ഫിസിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം പ്രകാശ് ഹണ്ടെ എന്നിവര്‍ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. പരിസ്ഥിതി മ്യൂട്ടജെനിസിസ് മേഖലയിലെ മികച്ച സംഭാവനകളെയാണ് അവാര്‍ഡുകള്‍ക്ക് പരിഗണിച്ചത്.

രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫ. വിന്‍സെന്റ് മാത്യു, നാക് മുന്‍ ഡയറക്ടര്‍ പ്രൊഫ. എസ്. രവിചന്ദ്ര റെഡ്ഡി, എന്‍വിയോണ്‍മെന്റല്‍ മ്യൂട്ടാജെന്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഇഎംഎസ്ഐ) സെക്രട്ടറി ഡോ. ബിരാജലക്ഷ്മി ദാസ്, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ് ഡീന്‍ പ്രൊഫ. കെ. അരുണ്‍കുമാര്‍, ഡോ. എച്ച്.പി. ഗുരുശങ്കര, ഡോ. പി.എ. സിനു എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ പ്രൊഫ. ഇദ്ദ്യാ കരുണാസാഗര്‍, ഡോ. ദേവാശിഷ് രഥ്, കൊല്ലേഗല ശര്‍മ്മ എന്നിവരുള്‍പ്പെടെ പ്രശസ്തരായ പ്രഭാഷകര്‍ തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു. മൂന്ന് ദിവസത്തെ സെമിനാര്‍ പഞ്ചാബ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പത്മശ്രീ പ്രൊഫ. ആര്‍.സി സോബ്തിയാണ് ഉദ്ഘാടനം ചെയ്തത്.

Tags