ഹോം ആധാര്‍ എന്റോള്‍മെന്റ് സൗകര്യം ലഭ്യമാക്കും

google news
s

കാസർഗോഡ് : കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ആധാര്‍ അപ്ഡേഷന്‍ ചെയ്ത് കൊടുക്കുന്ന ഹോം ആധാര്‍ എന്റോള്‍മെന്റ് സൗകര്യം ലഭ്യമാക്കും. ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഭിന്നശേഷിക്കാര്‍ ജില്ലാ അക്ഷയ കേന്ദ്രത്തില്‍ 700 രൂപ ഫീസായി നല്‍കണം.അപേക്ഷ സമര്‍പ്പിച്ച് . അപേക്ഷകരുടെ വീടുകളിലേക്കേ് ജീവനക്കാരെത്തി ആധാര്‍ കാര്‍ഡ് നല്‍കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.നവീന്‍ബാബു അദ്ധ്യക്ഷനായി. യു.ഐ.ഡി.എ.ഐ എസ്.ടി പ്രൊജക്ട് മാനേജര്‍ ടി.ശിവന്‍ ജില്ലയുടെ ആധാര്‍ സംബബന്ധിച്ച സ്ഥിതി വിവരങ്ങള്‍ വിശദീകരിച്ചു. യു.ഐ.ഡി.എ.ഐ ഡയറക്ടര്‍ വിനോദ് ജോണ്‍ ജില്ലയിലെ വിവരങ്ങള്‍ വിലയിരുത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, ഐ.ടി മിഷന്‍ ഡി.പി.എം കപില്‍ദേവ്, ജില്ലാ സിവില്‍സപ്ലൈസ് ഓഫീസര്‍ എം.സുല്‍ഫിക്കര്‍, കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ എം.മല്ലിക, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ.പി രാജ്, ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് സെമീര്‍, ഐ.പി.പി.ബി കാസര്‍കോട് സീനിയര്‍ മാനേജര്‍ എം.സബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags