വിശുദ്ധ ഖുർആൻ വിശ്വാസികളുടെ വഴികാട്ടി: കാന്തപുരം

Holy Quran Guide for Believers Kanthapuram
Holy Quran Guide for Believers Kanthapuram

മർകസ് ദൗറതുൽ ഖുർആൻ സമാപിച്ചു

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസികൾക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആൻ എന്നും ഖുർആൻ പാരായണം മനുഷ്യരെ നവീകരിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ദൗറതുൽ ഖുർആൻ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ പതിവായി പാരായണം ചെയ്ത് പൂർത്തീകരിക്കുന്നവർ നാലു മാസത്തിലൊരിക്കൽ സംഗമിക്കുന്ന ചടങ്ങാണ് ദൗറതുൽ ഖുർആൻ.  

Holy Quran Guide for Believers Kanthapuram

മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.  
പ്രാർഥന സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി.

പി സി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ,  അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, മുഹ്‌യിദ്ദീൻ സഅദി കോട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ കാമിൽ സഖാഫി, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ കരീം ഫൈസി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, സൈനുദ്ദീൻ അഹ്‌സനി മലയമ്മ എന്നിവർ സംബന്ധിച്ചു.

വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗറതുൽ ഖുർആൻ പാരായണ ക്യാമ്പയിനിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്.
 

Tags