പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്ന് നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇഫ്താര്‍

google news
ssss

നോളജ് സിറ്റി (കോഴിക്കോട്): ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനെത്തിയവരാണ് ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദിലും പരിസരത്തുമായി നോമ്പ് തുറന്നത്. ജനകീയ സമാഹരണത്തിലൂടെയാണ് ആട് മുതല്‍ എല്ലാ വിഭവങ്ങളും സമാഹരിച്ചത്.

തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി,  ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ സംബന്ധിച്ചു.

ബദ്‌രീയം, ബദര്‍ കിസ്സ പാടിപ്പറയല്‍, മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക സദസ്സ്, ഗ്രാന്‍ഡ് ഇഫ്താര്‍, പ്രാര്‍ഥനാ സംഗമം, അനുസ്മരണ പ്രഭാഷണം, അസ്മാഉല്‍ ബദ്ര്‍ പാരായണം, ബദര്‍ മൗലിദ്, പ്രാര്‍ഥന തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
 

Tags