അപകോളനീകരണ പോരാട്ടങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി 'ഡീകോൺക്വിസ്റ്റ' സമാപിച്ചു

ssss

കോഴിക്കോട് : എസ് ഐ ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും ചേർന്ന് കോഴിക്കോട് ആസ്പിൻ കോർട്ട് യാഡിൽ വെച്ച് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡീകോൺക്വിസ്റ്റ ഇന്റർനാഷണൽ കോൺഫെറൻസിന് ഉജ്ജ്വല സമാപനം. നാലു വേദികളിലായി അറുപതോളം അതിഥികൾ വിവിധ സെഷനുകളിൽ പങ്കെടുത്ത കോൺഫെറൻസിൽ പാരമ്പര്യവും ആധുനികതയും, ദൈവശാസ്ത്ര പാരമ്പര്യങ്ങളിലെ നീതി, വിമോചനം, ഡീകൊളോണിയൽ ചിന്തകൾ, പ്രതിരോധത്തിന്റെ ദൈവശാസ്ത്രം, ഡീകൊളോണിയൽ ചിന്തകളിലെ സയ്യിദ് മൗദൂദി,സയ്യിദ് ഖുതിബ്, തൂഫാനുൽ അഖ്സ ; പ്രതിരോധത്തിന്റെ പുതിയ ലോക ക്രമം,

ദേശീയത, ഹിന്ദുത്വ ഇസ്‌ലാമിന്റെ ചോദ്യങ്ങൾ, മലബാറിന്റെ അപകൊളനീകരണ പാഠങ്ങൾ, ഹിന്ദുത്വ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീ പ്രതിരോധങ്ങൾ തുടങ്ങിയ വിവിധ സെഷനുകളിലായി ആദിത്യ നിഗം, എം.ടി അൻസാരി, ഡോ. മുഹമ്മദ്‌ അബ്‌ദോ, അബ്ദുൽ കരീം വക്കീൽ, പ്രൊഫ. സൽമാൻ സയ്യിദ്, ഫരീദ് ഇസാഖ്, ഡോ. സുനന്ദൻ കെ. എൻ, ശിഹാബ് പൂക്കോട്ടൂർ, നഹാസ് മാള, അഫ്രീൻ ഫാത്തിമ, സമർ അലി, സി ദാവൂദ്, താജ് ആലുവ, ഷമീറലി ഹുദവി, ഷമീർ കെ എസ്, ഷിയാസ് പെരുമാതുറ, കെ.കെ ബാബുരാജ്, രാജൻ കെ, ഷഹീൻ കെ മൊയ്‌ദുണ്ണി, താഹിർ ജമാൽ, അബ്ദുല്ല കോട്ടപ്പള്ളി, ജമീൽ അഹ്‌മദ്‌, തഫ്ജൽ ഇജാസ്, മുഹമ്മദ്‌ ഷാ, മുഹമ്മദ്‌ റാഷിദ്‌, റാനിയ സുലൈഖ തുടങ്ങി അന്താരാഷ്ട്ര തലത്തിലെ പ്രമുഖ അക്കാദമിക പണ്ഡിതരും രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ അക്കാദമിക വിദഗ്ദരും ഗവേഷകരുമുൾപ്പെടെ നിരവധി പേർ സംസാരിച്ചു.കേന്ദ്ര സംസ്ഥാന സർവകലാശാലകളിലെ ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തിലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു.

ഇന്റർനാഷണൽ കോൺഫെറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. എസ് ഐ ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ കെ  മുഖ്യാതിഥിയായിരുന്നു.ഇസ്രായേൽ എന്ന കുടിയേറ്റ  കോളോണിയൽ ശക്തിക്കെതിരെ പോരാടികൊണ്ടിരിക്കുന്ന ഫലസ്തീനിനെ കുറിച്ച് സംസാരിക്കാതെയുള്ള അപകോളനീകരണ ചിന്ത അസാധ്യമാണെന്ന് ഇന്റർനാഷണൽ കോൺഫെറൻസ് ഉദ്ഘാടനം ചെയ്ത് പി മുജീബ് റഹ്‌മാൻ പറഞ്ഞു.

അപകോളനീകരണ ചിന്തയെ കേന്ദ്രീകരിച്ചു നടന്ന പരിപാടിയിൽ മലബാറിന്റെ പാഠങ്ങൾ , ഫലസ്തീൻ പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. കൂടാതെ പ്രതിരോധത്തിന്റെ പാട്ടുകൾ, നാടകം, കോൽക്കളി, ദഫ് മുട്ട്, റാപ്പ് സോങ് തുടങ്ങിയ കലാവിഷ്കാരങ്ങളും അരങ്ങേറി.

സമാപന സമ്മേളനം എസ് ഐ ഒ ദേശീയ സെക്രട്ടറി അഡ്വ അനീസ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ്‌ പിടിപി സാജിദ, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ടി ശാക്കിർ വേളം, എസ് ഐ ഒ കേരള പ്രസിഡന്റ്‌ മുഹമ്മദ്‌ സഈദ് ടി.കെ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

Tags